തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ട്രെഡ്മില്ലില്‍ നിന്ന് വീണ് പരുക്കേറ്റു. മുഖത്താണ് പരിക്ക് പറ്റിയത്. ട്രെഡ്മില്‍ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
തെല്ല് വേദനയുണ്ടെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാനായി, എന്ന ആമുഖത്തോടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ട്രെഡ്മില്ലില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്ന സമയത്ത് അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റില്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment