കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സ്ഥിരം ഭരണസമിതിയെ രൂപീകരിക്കുന്നതിനായി നീക്കം ആരംഭിച്ചു. നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അടുത്ത രണ്ടര മാസത്തിനകം അവസാനിക്കാനിരിക്കെയാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ബാങ്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തില്‍ സിപിഐഎം ആഭ്യന്തര ധാരണയിലെത്തി.
കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധി അതിജീവിച്ച് പ്രവര്‍ത്തനം സ്ഥിരത നേടുന്നതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സ്ഥിരം ഭരണസമിതി നിലവില്‍ വന്നാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
കരുവന്നൂര്‍ സഹകരണ തട്ടിപ്പിനെ തുടര്‍ന്ന് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി നിയമനടപടികള്‍ തുടരുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment