ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുന്നു. മറ്റന്നാള്‍ മുതല്‍ വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ നാമജപ പ്രതിഷേധം.
ദേവസ്വം ബോര്‍ഡ് രാജിവെക്കണം, ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിബിഐ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ഹിന്ദു ഐക്യവേദി മുന്നോട്ടുവച്ചിരിക്കുന്നത്.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനിടയില്‍ 2019ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാനെടുത്ത നടപടികള്‍, പണപ്പിരിവ്, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു.
എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയതായും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment