Sunday, July 26, 2026
Kerala News

വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് വ്യക്തമാക്കണം; വിഡി സതീസന്‍

വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് വ്യക്തമാക്കണം; വിഡി സതീസന്‍



ശബരിമലയില്‍ 1998-ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കി ഉണ്ട് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണം നാല്പത് ദിവസമെടുത്താണ് അവിടെ എത്തിയത്. ഈ ഇടവേളയിലാണ് സ്വര്‍ണം നഷ്ടമായതെന്നും പകരം ചെമ്പ് പാളി വെച്ചതെന്നും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അടിയന്തിരമായി രാജിവെയ്ക്കണമെന്നും സതീശന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലെയും പലരും സ്വര്‍ണ്ണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സമഗ്ര അന്വേഷണം നടത്തുന്നത് വിഷയം ലഘുക്കാനല്ല, ആവശ്യമായ നടപടികള്‍ ഉറപ്പാക്കാനാണ്. ആവശ്യമെങ്കില്‍ പ്രതിപക്ഷം കോടതിയെ സമീപിക്കുകയും, കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment