Sunday, July 26, 2026
Kerala News

പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത് കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ട്, ആളുകള്‍ കാണുന്നത് എന്റെ മതം: ഷെയ്ന്‍ നിഗം

പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത് കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ട്, ആളുകള്‍ കാണുന്നത് എന്റെ മതം: ഷെയ്ന്‍ നിഗം

പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകള്‍ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന് ഷെയ്ന്‍ നിഗം. ബള്‍ട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയിന്‍ നിഗം.

ഒരു വര്‍ഷം മുന്‍പായിരുന്നു പലസ്തീന്‍ വിഷയത്തിലെ ഒരു അഭിമുഹത്തില്‍ ഷെയ്ന്‍ നിഗം പ്രതികരിച്ചത്. വെറുതെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് എന്തിനാ, തമ്മില്‍ പ്രശ്‌നമുള്ളവര്‍ മാറി നിന്ന് അങ്ങ് അടിച്ച് തീര്‍ക്ക് എന്നും, യുദ്ധം ബാധിക്കപ്പെട്ടവരെയൊക്കെ കാണുമ്പോ തന്റെ അമ്മയെ ആ സ്ഥാനത്ത് കാണും എന്നുമായിരുന്നു ഷെയ്ന്‍ നിഗം പറഞ്ഞിരുന്നത്.

പലസ്തീന്‍ വിഷയം വളരെ വലിയൊരു പ്രശ്‌നമായിട്ട് മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല, അതില്‍ പലരും കമന്റ് ചെയ്യുന്നത്, ഈ മതത്തിന്റെ ഒരു സംഭവം നടന്നപ്പോള്‍, എന്താ ഷെയ്ന്‍ പ്രതികരിക്കാത്തത്?, മറ്റൊരിടത്ത് ഇങ്ങനെയൊരു സംഭവം നടന്നപ്പോള്‍ എന്ത്‌കൊണ്ട് പ്രതികരിച്ചില്ല, എന്നൊക്കെയാണ്. ഞാന്‍ പത്രം വായിക്കുന്നരാളല്ല. കാരണം ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നെഞ്ചുവേദനയെടുക്കും. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം പലവട്ടം കാണേണ്ടി വന്നപ്പോള്‍ പ്രതികരിച്ച് പോയതാണ്- ഷെയ്ന്‍ പറഞ്ഞു.










Related News

Comments

No comments yet. Be the first to comment!

Leave a Comment