ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ ഏല്‍പ്പിച്ചതായി സതീശന്‍ ആരോപിച്ചു. നടന്നത് വെറും കളവാണ്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അന്നത്തെ പ്രസിഡന്റുമാരുമാണ് ഉത്തരവാദികള്‍ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജിഎസ്ടി 200 കോടി രൂപയുടെ തട്ടിപ്പിനെ കുറിച്ചും സതീശന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ധനമന്ത്രി മിണ്ടുന്നില്ല, ചെയ്തത് വ്യാജ രജിസ്‌ട്രേഷന്‍ റദ്ദാക്കുക മാത്രമാണ്, എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ശബരിമലയെ കേന്ദ്രീകരിച്ചുള്ള സംഭാവനകളും സ്വര്‍ണ്ണപ്പാളി അടക്കമുള്ള പണപ്പിരിവുകളും അന്വേഷണത്തിന് വിധേയമാകും. ബംഗളൂരുവിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും സ്വര്‍ണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കുമെന്നും വിജിലന്‍സ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment