കൂത്തുപറമ്പില്‍ എംഎല്‍എ കെ.പി. മോഹനനെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രദേശത്തെ മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനാലാണ് സംഭവം നടന്നത്.
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്റര്‍ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്ന പ്രശ്നം നാട്ടുകാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനിടെ അംഗന്‍വാടി ഉദ്ഘാടനം ചെയ്യാന്‍ കെ.പി. മോഹനന്‍ എംഎല്‍എ പെരിങ്ങത്തൂരില്‍ എത്തിയപ്പോള്‍, പ്രതിഷേധക്കാര്‍ അദ്ദേഹത്തെ തടയുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment