Sunday, July 26, 2026
Kerala News

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയില്‍ വര്‍ധന

 വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയില്‍ വര്‍ധന

വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയില്‍ വര്‍ധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ.  ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 

കഴിഞ്ഞ 6 മാസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തില്‍ വന്നവിധം വില വര്‍ധിപ്പിച്ചത്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനായിരുന്നു.





Related News

Comments

No comments yet. Be the first to comment!

Leave a Comment