Sunday, July 26, 2026
Kerala News

കരൂര്‍ ദുരന്തം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 കരൂര്‍ ദുരന്തം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി


തമിഴ്നാട് കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആര്‍ എന്‍ രവി മുഖ്യമന്ത്രിയോട് ഔദ്യോഗിക റിപ്പോര്‍ട്ട് തേടി. ഇതിന് പുറമേ, ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ദുരന്തം ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ടിവികെ സിസിടിവി ദൃശ്യങ്ങളും രേഖകളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസയമം കരൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 39 ആയി. മരിച്ചവരില്‍ 12 പുരുഷന്മാര്‍, 16 സ്ത്രീകള്‍, 5 ആണ്‍കുട്ടികള്‍, 5 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ തുടരുകയാണ്.

സംഭവത്തില്‍ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.  നടന്‍ വിജയ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരേയും കേസെടുക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment