Sunday, July 26, 2026
Kerala News

രണ്ട് വയസ്സുകാരിയുടെ കൊലപാതകം; അമ്മ ശ്രീതു അറസ്റ്റില്‍

രണ്ട് വയസ്സുകാരിയുടെ കൊലപാതകം; അമ്മ ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ ഈ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

ഈ വര്‍ഷം ജനുവരി 30-നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മാവന്‍ ഹരികുമാര്‍ കുട്ടിയെ മുറിയില്‍ നിന്ന് എടുത്ത് കിണറ്റില്‍ എറിഞ്ഞതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഹരികുമാറിന് സഹോദരിയോടുള്ള വഴിവിട്ട താല്‍പര്യത്തിന് കുട്ടി തടസ്സമാണെന്ന് കരുതിയതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നതിനിടെ ഹരികുമാര്‍ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കുട്ടിയെ കൊന്നത് താനല്ല, മറിച്ച് ശ്രീതുവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഹരികുമാര്‍ മൊഴി നല്‍കിയത്. നേരത്തെ കുട്ടിയുടെ അച്ഛന്‍ ശ്രീജിത്തും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തില്‍ ശ്രീതുവിനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment