Sunday, July 26, 2026
Kerala News

തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്‍സിപിയുടെ മാര്‍ഗരേഖ

തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്‍സിപിയുടെ മാര്‍ഗരേഖ



തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കുന്ന നേതാക്കളെ വിട്ടുനിര്‍ത്താനുള്ള മാര്‍ഗരേഖയുമായി എന്‍സിപി. മൂന്ന് ടേം അല്ലെങ്കില്‍ അതിലധികം മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നതാണ് പാര്‍ട്ടി തീരുമാനം. ഈ മാര്‍ഗരേഖ തദ്ദേശ തിരഞ്ഞെടുപ്പിനായി നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്, നിയമസഭ തിരഞ്ഞെടുപ്പിലും അത് നടപ്പാക്കാനാണ് നീക്കം.

പാര്‍ട്ടി വിശദീകരണം പ്രകാരം പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കേണ്ടതിനാലാണ് ടേം വ്യവസ്ഥ നടപ്പാക്കുന്നത്. എങ്കിലും, ഒരു വിഭാഗം ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. 

എ.കെ. ശശീന്ദ്രന്‍ എലത്തൂരില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണ് എന്ന് ചിലര്‍ പറയുമ്പോഴും, ഭൂരിഭാഗം നേതാക്കളുടെ ആവശ്യം ശശീന്ദ്രന്‍ ഇനി മാറി നില്‍ക്കണമെന്നാണ്.  എന്നാല്‍ എ.കെ. ശശീന്ദ്രന്റെ നിലപാട്, എവിടെയായാലും വിജയസാധ്യതയുള്ളവര്‍ക്ക് മത്സരിക്കണം എന്നതാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment