Sunday, July 26, 2026
India News

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കര്‍ശന നിയമം; പൊതു പരീക്ഷാ നിയമ ഭേദഗതി ബില്‍ ലോക്‌സഭയിലേക്ക്

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കര്‍ശന നിയമം; പൊതു പരീക്ഷാ നിയമ ഭേദഗതി ബില്‍ ലോക്‌സഭയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പൊതു പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും തടയുന്നതിനായി വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൊതു പരീക്ഷാ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നു. രാജ്യവ്യാപകമായി തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് കരട് നിയമ ഭേദഗതി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. 

മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനായി എം.പിമാര്‍ക്ക് ഇതിന്റെ പകര്‍പ്പ് വിതരണം ചെയ്തിട്ടുണ്ട്.  പുതിയ ഭേദഗതി പ്രകാരം പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം രണ്ട് മാസത്തിനകവും വിചാരണ മൂന്ന് മാസത്തിനകവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന കുറ്റവാളികള്‍ക്ക് 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക. ക്രമക്കേടുകളില്‍ പങ്കാളികളാകുന്ന ഏജന്‍സികള്‍ക്ക് 5 കോടി രൂപ പിഴ ചുമത്തുന്നതിനൊപ്പം 8 വര്‍ഷത്തേക്ക് പരീക്ഷാ നടത്തിപ്പുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

പേപ്പര്‍ മാഫിയകള്‍ ഉള്‍പ്പെടെ സംഘടിതമായി ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഭവങ്ങളില്‍ കൂടുതല്‍ കടുത്ത നടപടികളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ 10 വര്‍ഷം വരെ തടവും 10 കോടി രൂപ പിഴയും ഈടാക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു. പൊതു പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനും കുറ്റവാളികളില്‍ ഭയമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം.




Related News

Comments

No comments yet. Be the first to comment!

Leave a Comment