Sunday, July 26, 2026
Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി



തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

ഓറഞ്ച് അലര്‍ട്ട് - തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍

യെല്ലോ അലര്‍ട്ട് - കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മൂലം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴക്കെടുതി തുടരുകയാണ്.


വരും ദിവസങ്ങളിലെ മുന്നറിയിപ്പുകള്‍

26/09/2025: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്

27/09/2025: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് (Isolated Heavy Rainfall) സാധ്യത. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്ററില്‍ നിന്ന് 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment