Sunday, July 26, 2026
Kerala News

അയ്യപ്പന്‍ കൊടുക്കുന്ന ശിക്ഷ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ. മുരളീധരന്‍

അയ്യപ്പന്‍ കൊടുക്കുന്ന ശിക്ഷ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ. മുരളീധരന്‍



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ സാധാരണ കന്നിമാസത്തില്‍ മഴ പെയ്യാറില്ലെങ്കിലും, പിണറായി  ഭരിക്കുമ്പോള്‍ പല ദുര്‍ഘട സംഭവങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞ് പരിഹസിച്ചു. എല്ലാം അയ്യപ്പന്‍ കൊടുക്കുന്ന ശിക്ഷയാണ് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ബിജപി കൗണ്‍സിലറുടെ ആത്മഹത്യയെക്കുറിച്ച് സംസാരിച്ച മുരളീധരന്‍ അനില്‍കുമാര്‍ ശുദ്ധമായ മനുഷ്യനായിരുന്നു; അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സംഘടനയിലെ പണം സംബന്ധമായ പ്രശ്‌നങ്ങളാണെന്ന് ആരോപിച്ചു. സംസ്ഥാന, ജില്ലാ നേതാക്കള്‍ പറഞ്ഞതുപോലെ ലോണ്‍ നല്‍കിയെങ്കിലും പണം തിരികെ നല്‍കിയില്ല, അതാണ് ആത്മഹത്യയിലേക്ക് എത്തിച്ച കാരണമെന്നാണ് മുരളീധരന്‍ വ്യക്തമാക്കിയത്.

നടക്കാത്ത പൊങ്കാലയ്ക്ക് ശുചീകരണം നടത്തിയ ആളാണ് മേയര്‍ എന്നും മുരളീധരന്‍ പറഞ്ഞു.  വീരപ്പന്‍ സ്മാരക അവാര്‍ഡ് മേയര്‍ക്ക് നല്‍കണമെന്നും, സില്‍വര്‍ മെഡല്‍ ബിജെപിക്കും ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment