പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ട വെട്ടിപ്പുറം ശ്രീകൃഷ്ണ വിലാസം 115 നമ്പര്‍ എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടു. അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി കുടുംബകാര്യത്തിന് വേണ്ടി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയെന്ന പരിഹാസമാണ് ബാനറില്‍ അടങ്ങിയിരിക്കുന്നത്. കട്ടപ്പ-ബാഹുബലി ചിത്രങ്ങളുമുള്ള ബാനര്‍ ശ്രദ്ധേയമായി.
സുകുമാരന്‍ നായര്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായിയെയും അനുകൂലിച്ചുകൊണ്ട് നടത്തിയ പരാമര്‍ശത്തിനെതിരെ സമുദായത്തിനകത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന് വേണമെങ്കില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമായിരുന്നു, അത് ചെയ്തില്ലല്ലോ. സര്‍ക്കാരിനെ എന്‍എസ്എസിന് വിശ്വാസമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച പ്രസ്താവനയും വിവാദമായി.
അതേസമയം, ബാനര്‍ സ്ഥാപിച്ചത് കരയോഗത്തിന്റെ അറിവോടെയല്ലെന്ന് പ്രസിഡന്റ് ദിനേശ് നായര്‍ വ്യക്തമാക്കി. കരയോഗത്തിനോ ഭാരവാഹികള്‍ക്കോ ഉത്തരവാദിത്വമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ഇത്തരത്തില്‍ ബാനര്‍ സ്ഥാപിക്കുന്നത് ശരിയല്ല. ആരാണ് വെച്ചതെന്ന് വ്യക്തമല്ല, പൊതുയോഗത്തിന് ശേഷം നടപടികള്‍ സ്വീകരിക്കും. ഉടന്‍ ബാനര്‍ നീക്കം ചെയ്യും, അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment