Sunday, July 26, 2026
Kerala News

ഓപ്പറേഷന്‍ നംഖോര്‍: നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ഇന്നും തുടരും

ഓപ്പറേഷന്‍ നംഖോര്‍:  നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ഇന്നും തുടരും

ഭൂട്ടാനില്‍നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന കസ്റ്റംസ് ഇന്നും തുടരും. സംസ്ഥാനത്ത് ഇനിയും ഇത്തരം വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസിന്റെ പക്കലുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍പരിശോധനകള്‍ നടത്താനാണ് തീരുമാനം.

നിലവില്‍ പിടികൂടിയ വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ നടന്മാരടക്കമുള്ളവര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത ആഡംബര വാഹനങ്ങള്‍ ഉടമകള്‍ക്ക് തന്നെ കസ്റ്റംസ് വിട്ടുകൊടുക്കും. സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നോട്ടീസ് നല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം. നിയമ നടപടികള്‍ അവസാനിക്കും വരെ ഇവ ഉപയോഗിക്കാന്‍ പാടില്ല. കുറ്റം തെളിഞ്ഞാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടും.

കസ്റ്റംസ് അതീവ രഹസ്യമായിനടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ നുംഖോറിന് തുടക്കമിട്ടത്. 

എന്നാല്‍ 150 ഓളം വാഹനങ്ങളില്‍ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. ഇന്നലെ കണ്ടെത്തിയ കുണ്ടന്നൂരിലെ ഫസ്റ്റ് ഓണര്‍ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം, ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. FEMA,PMLA തുടങ്ങിയ നിയമങ്ങളുടെ ലംഘനം വാഹന ഇടപാടുകളില്‍ നടന്നിട്ടുണ്ടോ എന്ന പരിശോധനയാണ് ഇ ഡി നടത്തുന്നത്. കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ വരും ദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമാകും.










Related News

Comments

No comments yet. Be the first to comment!

Leave a Comment