തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ആത്മാര്‍ത്ഥമല്ലെന്ന വിലയിരുത്തലുമായി യുഡിഎഫ്. എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും, ആഗോള അയ്യപ്പ സംഗമം ബിജെപിക്ക് അവസരമാക്കിയെന്നും യുഡിഎഫ് നേതൃത്വ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വിഷയത്തെക്കുറിച്ച് കീഴ്ഘടകങ്ങളില്‍ വിശദീകരണം നല്‍കാനാണ് യുഡിഎഫിന്റെ തീരുമാനം. ജില്ലാ യുഡിഎഫ് യോഗങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കും.
അതേസമയം, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന യുഡിഎഫിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. എന്‍എസ്എസിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. യുഡിഎഫ് നിലപാട് എന്‍എസ്എസ് നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച അദ്ദേഹം, കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും, ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment