Tuesday, July 28, 2026
Kerala News

നടി മഞ്ജുവാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പോലീസ് കസ്റ്റഡിയില്‍

 നടി മഞ്ജുവാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പോലീസ് കസ്റ്റഡിയില്‍


നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗമാണ് അദ്ദേഹത്തെ തടഞ്ഞുവെച്ചത്.

എളമക്കര പോലീസ് സംഘമാണ് സനല്‍കുമാറിനെ നാളെ രാത്രി കൊച്ചിയിലേക്ക് എത്തിക്കുക. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകളും വ്യാജ ഓഡിയോ സന്ദേശവും പ്രചരിപ്പിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജനുവരിയിലാണ് എളമക്കര പോലീസ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022-ല്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഉപദ്രവിച്ചെന്ന പരാതിയില്‍ സനല്‍കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തില്‍ വിട്ടയച്ച ശേഷം വീണ്ടും കുറ്റം ആവര്‍ത്തിച്ചതായാണ് പുതിയ പരാതി.


Related News

Comments

No comments yet. Be the first to comment!

Leave a Comment