Tuesday, July 28, 2026
Kerala News

പാലക്കാട് വീടിനുള്ളിലെ പൊട്ടിത്തെറി: പന്നിപ്പടക്കം കൊണ്ട് വന്നത് ഷെരീഫ്

പാലക്കാട് വീടിനുള്ളിലെ പൊട്ടിത്തെറി: പന്നിപ്പടക്കം കൊണ്ട് വന്നത് ഷെരീഫ്

പാലക്കാട്: പുതുനഗരത്തെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഷെരീഫാണ് പന്നിപ്പടക്കം കൊണ്ടുവന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഷെരീഫിന്റെ വീട്ടില്‍ ഇന്ന് പൊലീസ് പരിശോധന നടത്തും. ഷെരീഫിന്റെ കൈയില്‍നിന്ന് പന്നിപ്പടക്കം വീണു പൊട്ടിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധന വിധേയമാക്കും. 

സ്ഥിരമായി പന്നിപ്പടക്കം ഉപയോഗിച്ച് പന്നികളെ പിടിക്കാറുണ്ടെന്ന് ഷെരീഫിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊഴി നല്‍കാന്‍ സഹോദരി വൈമുഖ്യം കാണിക്കുന്നത് സംശയം വര്‍ധിപ്പിക്കുന്നു. ഇന്നലെ ഉച്ചയോടെയാണ് പുതുനഗരം മാങ്ങോട്ടുകാവ് പരിസരത്തെ വീട്ടില്‍ വന്‍ സ്‌ഫോടന ശബ്ദത്തോടെ ഒന്നിലധികം പന്നിപ്പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്. 

സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തതിനാണ് പൊലീസ് എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment