ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണക്കേസെടുത്തു. ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി മോഷണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
വിലപ്പെട്ട രേഖകളും പത്ത് ആയിരം രൂപയും കൈക്കലാക്കിയെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയില്‍ ജിന്റോ ജിമ്മില്‍ കയറുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കാരന്‍ സമര്‍പ്പിച്ചു.
പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് ജിം തുറന്നതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment