Monday, July 27, 2026
Kerala News

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: നാലാം പ്രതിയും പിടിയില്‍

 കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: നാലാം പ്രതിയും പിടിയില്‍


കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയില്‍ നാലാം പ്രതിയായ സഹദിനെ പൊലീസ് പിടികൂടി. പറവൂരിലെ സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

നേരത്തെ രണ്ടാം പ്രതിയായ റഹീമിനെയും മൂന്നാം പ്രതിയായ ഷെരീഫിനെയും തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയിരുന്നു. മറ്റൊരു പേരില്‍ ഒളിവില്‍ കഴിയവേ ഇറച്ചി വ്യാപാരം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്ന ഇവരെ സേലത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. റമീസിന്റെ അറസ്റ്റിന് പിന്നാലെ പ്രതികള്‍ ഒളിവിലായിരുന്നു.

കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടിയിരിക്കുകയാണ്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, ഒന്നാം പ്രതിയായ റമീസിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കിയെങ്കിലും ഇന്ന് പരിഗണിച്ചില്ല. നാളെ വീണ്ടും കോടതി അപേക്ഷ പരിഗണിക്കും. മറ്റ് പ്രതികളുടെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റമീസിനെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതിനാലാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.


Related News

Comments

No comments yet. Be the first to comment!

Leave a Comment