തിരുവനന്തപുരം പൂജപ്പുര ജയിലിലെ കാന്റീനില്‍ മോഷണം നടന്നു. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു സംഭവം.
മോഷണത്തിന് പിന്നില്‍ മുന്‍ ജീവനക്കാരനായ തടവുകാരനാണെന്നാണു പൊലീസിന്റെ സംശയം. സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കവര്‍ച്ച നടത്തിയത് എന്നാണ് വിലയിരുത്തല്‍.
കാന്റീനിലെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി. പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.
താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്താണ് താക്കോല്‍ എടുത്തത്. തുടര്‍ന്ന് ഓഫീസ് മുറിയില്‍ നിന്നാണ് പണം കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment