Monday, July 27, 2026
Kerala News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് പുതിയ നിര്‍ദേശം

 സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് പുതിയ നിര്‍ദേശം


കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്ക് മുന്നറിയിപ്പുകളൊന്നുമില്ല.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ തുടര്‍ന്നുകൊണ്ടിരിക്കുന്നതിന് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

അതേസമയം, നദികളിലും ഡാമുകളിലും ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment