തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എന്നാല്‍, ന്യൂനമര്‍ദ്ദത്തിന്റെ ശക്തി വര്‍ധിക്കുന്നതിനാല്‍ നിലവിലെ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഇതിനിടെ തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലുണ്ടായ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ ചക്രവാതച്ചുഴിയായി. നാളെയോടെ അത് ഗുജറാത്ത് തീരത്തേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
അതോടൊപ്പം, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡിഷ തീരത്തിന് സമീപം പുതിയ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ചൊവ്വാഴ്ച രാവിലെയോടെ ആന്ധ്ര-ഒഡിഷ തീരത്ത് കരയിലെത്തും. ഇതിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment