Monday, July 27, 2026
Kerala News

ഡോ. വന്ദനാദാസിന്റെ സ്മരണയ്ക്കായി ജന്മനാട്ടില്‍ ആശുപത്രി; ഉദ്ഘാടനം ഇന്ന്

ഡോ. വന്ദനാദാസിന്റെ സ്മരണയ്ക്കായി ജന്മനാട്ടില്‍ ആശുപത്രി; ഉദ്ഘാടനം ഇന്ന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റുമരിച്ച യുവഡോക്ടര്‍ വന്ദനാദാസിന്റെ സ്മരണയ്ക്കായി ജന്മനാട്ടി ആശുപത്രി. മാതാപിതാക്കള്‍ കടുത്തുരുത്തി മധുരവേലിയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന്. 11.30ന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.

മകളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് പിതാവ് മോഹന്‍ദാസ് പറഞ്ഞു. ലാഭേച്ഛയില്ലാതെ ആശുപത്രി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മധുരവേലി പ്ലാമൂട് ജങ്ഷന് സമീപം ലക്ഷ്മി കോംപ്ലെക്സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒന്‍പതുമുതല്‍ വൈകീട്ടുവരെയാകും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. 

വന്ദനയുടെ പേരില്‍ തുടങ്ങുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ വന്ദനയുടെ പേരില്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment