തിരുവനന്തപുരം:എസ്സിആര്‍ടി പുറത്തിറക്കിയ കരട് കൈപ്പുസ്തകത്തില്‍ സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്ന് രാജ്യം വിട്ടുവെന്ന പരാമര്‍ശം വിവാദമാകുന്നു. അധ്യാപകര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനായി തയ്യാറാക്കിയ കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവ് സംഭവിച്ചത്.
ആദ്യ കരടില്‍ സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്ന് ജര്‍മനിയിലേക്ക് പലായനം ചെയ്തു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച രണ്ടാമത്തെ പതിപ്പില്‍ ഭയന്ന് എന്ന പദം ഒഴിവാക്കിയെങ്കിലും ജര്‍മനിയിലേക്ക് പലായനം ചെയ്തു എന്ന പരാമര്‍ശം തുടരുകയായിരുന്നു.
ഇതും വിവാദമായതിനെ തുടര്‍ന്ന് വീണ്ടും തിരുത്തി പ്രസിദ്ധീകരിച്ച പതിപ്പില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ജര്‍മനിയിലേക്ക് എത്തി എന്നാണ് രേഖപ്പെടുത്തിയത്.
ഈ ഗുരുതര പിഴവ് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് എസ്സിആര്‍ടി അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment