Monday, July 27, 2026
Kerala News

ആരോഗ്യമന്ത്രിയോട് ശമ്പളപരാതി പറഞ്ഞ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്

 ആരോഗ്യമന്ത്രിയോട് ശമ്പളപരാതി പറഞ്ഞ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്


മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഘം ചേര്‍ന്ന് ബഹളം വെക്കുകയും സംഘര്‍ഷ സാധ്യത സൃഷ്ടിച്ചതായും ചൂണ്ടിക്കാട്ടിയാണ് കേസ്. 

ചൊവ്വാഴ്ച ഗവ. മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്താനാണ് മന്ത്രി എത്തിയത്. എച്ച്ഡിസിയുടെ കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് അറിയിച്ചു.

കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. അനില്‍ രാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന കരാര്‍ ജീവനക്കാരെതിരെ മഞ്ചേരി പൊലീസ് കേസ് എടുത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment