Monday, July 27, 2026
Kerala News

തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണം; വി. ശിവന്‍കുട്ടി

 തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണം; വി. ശിവന്‍കുട്ടി


തിരുവനന്തപുരം: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ത്തതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എംപി സുരേഷ് ഗോപി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും വ്യാപകമായ കള്ളവോട്ടുകള്‍ ചേര്‍ക്കുന്നുവെന്ന പരാതികളാണ് വന്നിരിക്കുന്നത്. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വോട്ടുകള്‍ കൂട്ടിച്ചേര്‍ന്നിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുകല്‍ പറയുന്നപ ശിവന്‍കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യസന്ധമായ വോട്ടര്‍ പട്ടിക തയ്യാറാക്കി ജനാധിപത്യ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങളെയും ജനങ്ങളെയും നേരിടാതെ ഭയന്നുകനടക്കുകയാണ് സുരേഷ് ഗോപി. ജനാധിപത്യത്തെ സംരക്ഷിക്കണമെങ്കില്‍, കള്ളവോട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച്, താല്‍പര്യമുണ്ടെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണം, ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment