തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശ്. മുന്‍ എംപി എ. സമ്പത്തിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് പിന്നില്‍ കള്ളവോട്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ് മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നത്. പാര്‍ട്ടി നേതാക്കളുടെ കുടുംബങ്ങളില്‍ മൂന്നും നാലും ഇടത്ത് വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തെളിവുകള്‍ എന്റെ കൈവശമുണ്ട്, അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതിനെ കുറിച്ചും അന്വേഷിക്കുമെന്ന് എംപി പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇപ്പോഴും ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ നിലനില്‍ക്കുന്നുവെന്ന അവകാശവും അദ്ദേഹം ഉന്നയിച്ചു. 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലാണ് ഇത് കണ്ടെത്തിയതെന്നും, ഇതിനകം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ആവശ്യമായാല്‍ വീണ്ടും കോടതിയെ സമീപിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment