തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ ആക്രമിച്ചത് പുലിയല്ല ല്ല കരടിയാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം വേവര്‍ലി എസ്റ്റേറ്റിലെ പാഡിയില്‍ കളിച്ചുകൊണ്ടിരുന്ന അസം സ്വദേശി നൂറിന്‍ ഇസ്ലാമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകളും, മുഖത്തെയും ശരീരത്തിലെയും മാംസം നഷ്ടപ്പെട്ട നിലയിലുള്ള അവസ്ഥയും കാരണം പുലിയുടെ ആക്രമണമാണെന്നായിരുന്നു നിഗമനം. എന്നാല്‍, വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കരടിയാണെന്ന് വ്യക്തമായത്. മുഖത്തുണ്ടായ മുറിവുകള്‍ കരടിയുടെ ആക്രമണരീതിക്ക് സമാനമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് വാല്‍പ്പാറ താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആക്രമണം നടത്തിയ കരടിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment