Monday, July 27, 2026
Kerala News

വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ മോശമായി പെരുമാറരുത്; മന്ത്രി ശിവന്‍കുട്ടി

 വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ മോശമായി പെരുമാറരുത്; മന്ത്രി ശിവന്‍കുട്ടി


വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. കുട്ടികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രവണത അനുവദിക്കില്ലെന്നും, ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബസ് കണ്‍സഷന്‍ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല എന്നത് ജീവനക്കാര്‍ മനസിലാക്കണമെന്നും, കുട്ടികള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തുകയും, സീറ്റില്‍ ഇരിക്കുന്ന കുട്ടികളെ എഴുന്നേല്‍പ്പിക്കാതിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കുട്ടികള്‍ക്കുള്ള കണ്‍സഷന്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ അനുകമ്പയോടെ കൊണ്ടുപോകുന്നതെന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും, പരാതി ലഭിക്കുന്ന പക്ഷം സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ട് വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment