കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ക്രൈംബ്രാഞ്ചിന് കൈമാറി. ഷാര്‍ജയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന സതീഷിനെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് വലിയതുറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പ്രതിയെ പത്തനംതിട്ട ക്രൈംബ്രാഞ്ച് യൂണിറ്റിന് കൈമാറുകയായിരുന്നു.
വെള്ളിയാഴ്ച കൊല്ലം ജില്ലാ കോടതി സതീഷിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉത്തരവില്‍ സതീഷിനെതിരെ കൊലപാതകത്തിന് തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ ദുബായ് പൊലീസ് തന്നെ അറസ്റ്റ് ചെയ്‌തേനെയെന്നും, കോണ്‍സുലേറ്റ് നല്‍കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതുല്യയുടെ മരണം തൂങ്ങിമരണമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതുല്യയുടെ മാതാപിതാക്കള്‍, മരണം കൊലപാതകമാണെന്നാരോപിച്ച് പരാതി നല്‍കിയിരുന്നു. കേസ് തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കോടതി വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം അനുവദിച്ചതോടെ സതീഷ് നാട്ടിലെത്തി.
Comments
No comments yet. Be the first to comment!
Leave a Comment