Monday, July 27, 2026
Kerala News

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

തിരുവനന്തപുരം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. സതീഷിനെ വലിയതുറ പൊലീസിന് കൈമാറി. സതീഷിനെതിരെ ക്രൈം ബ്രാഞ്ച് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എല്ലാ വിമാനത്താവളത്തിലേക്കും സതീഷ് എത്തിയാല്‍ പൊലീസിനെ അറിയിക്കണമെന്ന് കത്തും നല്‍കിയിരുന്നു. ഇത് പ്രകാരം ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് വലിയതുറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. 

കഴിഞ്ഞ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ മരണശേഷം ഭര്‍ത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛന്‍ എസ് രാജശേഖരന്‍പിള്ളയും അമ്മ തുളസീഭായിയും പറഞ്ഞു.

അതുല്യയുടെ അച്ഛന്‍ ചവറ തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയിലാണ് സതീഷ് ശങ്കറിനെതിരെ കേസെടുത്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്ക്കെതിരായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദുബായില്‍ നിര്‍മാണ കമ്പനിയില്‍ എന്‍ജിനിയറാണ് സതീഷ് ശങ്കര്‍. സംഭവത്തില്‍ ഷാര്‍ജയിലെ അല്‍ ഖര്‍ബ് പൊലീസും കേസെടുത്തിട്ടുണ്ട്.





Related News

Comments

No comments yet. Be the first to comment!

Leave a Comment