തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നിന്നു കാണാതായതായി പറയപ്പെട്ട മോസിലോസ്‌കോപ്പ് കണ്ടെത്തിയതായി പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍ അറിയിച്ചു.
ആദ്യ പരിശോധനയില്‍ ഉപകരണം കണ്ടെത്താനായിരുന്നില്ല. എന്നാല്‍ സര്‍ജിക്കല്‍, ടെക്‌നിക്കല്‍ ടീമുകളുടെ സാന്നിധ്യത്തില്‍ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ഒരു പെട്ടി കണ്ടെത്തിയത്. സാക്ഷികളുടെ സാന്നിധ്യത്തില്‍ കവര്‍ പൊട്ടിച്ചപ്പോള്‍ അകത്ത് മോസിലോസ്‌കോപ്പ് എന്ന് രേഖപ്പെടുത്തിയ ഉപകരണം കണ്ടെത്തി.
ഉപകരണത്തിനൊപ്പം ഉണ്ടായിരുന്ന ബില്ലില്‍ ഓഗസ്റ്റ് 2 തീയതി രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തെ ഒരു സ്ഥാപനത്തിന്റേതായിരുന്നു ബില്‍. ഉപകരണം പുതിയതാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
പരിശോധനയ്ക്കിടെ ഡോ. ഹാരിസിന്റെ മുറിയില്‍ ആരോ കയറിയതായി സംശയം തോന്നിയതായും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതിന് തെളിവുകളുണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം, പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment