Tuesday, July 28, 2026
Kerala News

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല;  ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണ് കണ്ടെത്തിയത്. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഉപകരണം യൂറോളജി വിഭാഗത്തിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ തന്നെയുണ്ടെന്ന് കണ്ടെത്തിയത്.

ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെ 12 ലക്ഷം രൂപ വിലവരുന്ന ഈ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡോ. ഹാരിസ് ഹസന്‍ വകുപ്പ് മേധാവിയായ യൂറോളജി വിഭാഗത്തില്‍നിന്നാണ് ഉപകരണം നഷ്ടമായതെന്നും ഡോക്ടര്‍ തന്നെ ഇക്കാര്യം സമ്മതിച്ചെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. 

ഈ ഉപകരണം യൂറോളജി വിഭാഗത്തിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് ആരോഗ്യവകുപ്പിന് ഉടന്‍ കൈമാറുമെന്നാണ് വിവരം. അതേസമയം യൂറോളജി വിഭാഗത്തിലെ പരാധീനതകള്‍ തുറന്നുപറഞ്ഞതില്‍ ഡോക്ടറോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചെങ്കിലും ഹാരിസ് ഹസ്സന്‍ ഒരു തരത്തിലുമുള്ള വിശദീകരവും നല്‍കിയിരുന്നില്ല.




Related News

Comments

No comments yet. Be the first to comment!

Leave a Comment