Tuesday, July 28, 2026
Kerala News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂര്‍ മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടിത്തത്തിന് തടസമില്ല.തിരുവനന്തപുരം, കൊല്ലം തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment