Monday, July 27, 2026
Kerala News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പുതിയ റെക്കോര്‍ഡില്‍

 സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പുതിയ റെക്കോര്‍ഡില്‍


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 80 രൂപയുടെ വര്‍ധനവോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡായ 75,040 ലേക്ക് എത്തി. ഗ്രാമിന് 10 രൂപയുടെ വര്‍ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 9,380 ആയി.

ജൂലൈ 23ന് സ്വര്‍ണവില ആദ്യമായി 75,000 കടന്ന് റെക്കോര്‍ഡ് നിരക്കില്‍ എത്തി. പിന്നീട് ചില ദിവസങ്ങള്‍ വിലയില്‍ കുറവുണ്ടായെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും വന്‍ വര്‍ധനയാണ് അനുഭവപ്പെടുന്നത്. ഓഗസ്റ്റ് ഒന്നിന് പവന്റെ വില 73,200 ആയിരുന്നു. അഞ്ചു ദിവസത്തിനിടെ 1,800 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ചില ആഗോള വിപണി ഘടകങ്ങളാണ് വിലയുടെ ഈ തുടരുന്ന ഉയര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment