Monday, July 27, 2026
Kerala News

അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതി; നിയമോപദേശം തേടി പോലീസ്

അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതി; നിയമോപദേശം തേടി പോലീസ്

 സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ നിയമോപദേശം തേടി പൊലീസ്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരെയും സ്ത്രീകളെയും വംശീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പോലീസിന് പുറമേ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.

പ്രസംഗത്തിലെ ഉള്ളടക്കം ജാതിപരമാണെന്ന് പരാതിയില്‍ പറയുന്നു. കേരള ദളിത് ലീഡേഴ്‌സ് കൗണ്‍സിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം കമ്മീഷണര്‍ ഈ റിപ്പോര്‍ട്ട് പട്ടികജാതി വര്‍ഗ്ഗ കമ്മീഷന് കൈമാറും. പരാതി ലഭിച്ചിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. കേസിനെ ഏത് രീതിയില്‍ കൈകാര്യം ചെയ്യണം എന്ന കാര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഈ വിഷയത്തില്‍ മന്ത്രിമാരടക്കം രണ്ട് തട്ടിലാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെ തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ മന്ത്രി വി.എന്‍. വാസനടക്കമുള്ള മന്ത്രിമാര്‍ മയപ്പെടുത്തുന്ന രീതിയിലായിരുന്നു നിലപാടുകള്‍ പറഞ്ഞത്. സിപിഐ, സിപിഐഎം സംസ്ഥാന സെക്രട്ടറിമാര്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.



Related News

Comments

No comments yet. Be the first to comment!

Leave a Comment