തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാപകമായി പെയ്യുന്ന കനത്ത മഴ മൂലം ചേലക്കരയില്‍ മലവെള്ളപ്പാച്ചില്‍. ആറ്റൂര്‍ കമ്പനി പടി പ്രദേശം വെള്ളപ്പൊക്കത്തില്‍ മുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു.
റോഡ് പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. അസുരന്‍കുണ്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ നാല് മണിക്കൂറിലായി മഴ ശക്തമായി തുടരുകയാണ്. വന മേഖലയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നതിനെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. മഴയുടെ തീവ്രത കുറയുന്ന സാഹചര്യത്തിലേ കൂടുതല്‍ പരിശോധനകള്‍ക്ക് സാധ്യത ഉണ്ടാകൂ.
ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ വീടുകള്‍ക്ക് വെള്ളം കയറി. പുത്തൂര്‍ ഏഴാംകല്ലിലും ശങ്കരയ്യ റോഡിലുമാണ് ഏറ്റവും കൂടുതല്‍ വീട് വെള്ളത്തിലായത്. പ്രാദേശിക ഭരണകൂടം പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമെങ്കില്‍ ഉടന്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment