Tuesday, July 28, 2026
Kerala News

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് മുന്നില്‍ തട്ടിപ്പ് സമ്മതിച്ച് പ്രതികള്‍

 ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് മുന്നില്‍ തട്ടിപ്പ് സമ്മതിച്ച് പ്രതികള്‍

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നടന്ന  സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. സ്ഥാപനം വഴി നടന്ന തട്ടിപ്പിന്റെ രീതി വിശദമായി ക്രൈംബ്രാഞ്ചിനോട് പ്രതികള്‍ വ്യക്തമാക്കി.

തെളിവെടുപ്പിനിടെയാണ് മുന്‍ ജീവനക്കാരികള്‍  ക്രൈംബ്രാഞ്ചിന് തട്ടിപ്പിന്റെ രീതികള്‍ വിശദീകരിച്ചത്. ഇവര്‍ നല്‍കിയ ബില്ലുകളില്‍ അവരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്താതിരുന്നതായും, യഥാര്‍ത്ഥ വില വ്യക്തമാക്കുന്ന ബാര്‍കോഡ് ശ്രദ്ധാപൂര്‍വം ഒഴിവാക്കുന്നതായും പ്രതികള്‍ മൊഴിനല്‍കി.

ദിയയുടെ സ്ഥാപനത്തിലും, കവടിയാറിലെ ഫ്‌ലാറ്റിലും ആഭരണം വാങ്ങിയ ജ്വല്ലറിയിലുമാണ് തെളിവെടുപ്പ് നടന്നത്. 

ഇതേസമയം, മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് സ്ഥാപനം വഴി ഏകദേശം 69 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ ദിവ്യയെ കണ്ടെത്താനുള്ള അന്വേഷണ നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു.







Related News

Comments

No comments yet. Be the first to comment!

Leave a Comment