Tuesday, July 28, 2026
Kerala News

ചേര്‍ത്തലയിലെ തിരോധാന പരമ്പര; പ്രതിയുമായി ഇന്നും തെഴിവെടുപ്പ് നടത്തും

ചേര്‍ത്തലയിലെ തിരോധാന പരമ്പര; പ്രതിയുമായി ഇന്നും തെഴിവെടുപ്പ് നടത്തും

ചേര്‍ത്തലയിലെ കൊലപാതക പരമ്പരയില്‍ പ്രതി സെബാസ്റ്റ്യനുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തുക. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന് അസാധാരണ കോണ്‍ഫിഡന്‍സെന്ന് അന്വേഷണ സംഘം പറയുന്നു. 

ചേര്‍ത്തലയിലെ കൊലപാതക പരമ്പരയില്‍ ഇന്നലത്തെ തെളിവെടുപ്പില്‍ കണ്ടെത്തിയ ലേഡീസ് ബാഗും കൊന്തയും നിര്‍ണായകം. കുളത്തില്‍ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. കെഡാവര്‍ നായ എയ്ഞ്ചല്‍ ആണ് കൊന്ത കണ്ടെത്തിയത്. കുളത്തില്‍ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഗ്രാനൈറ്റിനുള്ളില്‍ ഒന്നുമില്ല. തറ കുഴിച്ച് നാലടി താഴ്ചയില്‍ പരിശോധന നടത്തിയിരുന്നു. ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇന്ന് പരിശോധന നടക്കും.

തെളിവെടുപ്പിനിടെ വീടിനുള്ളില്‍ സെബാസ്റ്റ്യന്‍ പുച്ഛ ഭാവത്തിലായിരുന്നു നിന്നത്. വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മര്‍ദ്ദത്തിലൂടെ സെബാസ്റ്റ്യനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഇതിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കുക വെല്ലുവിളിയാണ്.






Related News

Comments

No comments yet. Be the first to comment!

Leave a Comment