Tuesday, July 28, 2026
Kerala News

ടി.പി. വധക്കേസ് പ്രതികളുടെ മദ്യപാനം: പൊലീസ് ശക്തമായ നടപടിയിലേക്ക്

 ടി.പി. വധക്കേസ് പ്രതികളുടെ മദ്യപാനം: പൊലീസ് ശക്തമായ നടപടിയിലേക്ക്


ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും കോടതിയില്‍ ഹാജരാകുന്നതിനിടെ മദ്യപിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടികളിലേക്ക് കടക്കുന്നു. പ്രതികളെ കൊണ്ടുപോകുമ്പോള്‍ ഇനി മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് എസ്‌കോര്‍ട്ടായി നിയോഗിക്കുക. 

കോടതിയുടെ പരിസരത്തും യാത്രകളിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കനത്ത നിരീക്ഷണം ഉറപ്പാക്കും. കൂടാതെ ഇനി പ്രതികള്‍ക്ക് വിലങ്ങ് നിര്‍ബന്ധമാക്കുമെന്നും പൊലീസ് അറിയിച്ചു. 

മദ്യപാനവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി നിയമോപദേശം തേടിയതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ ഒരു ഹോട്ടലിന് മുന്നില്‍ കുറ്റവാളികള്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോടതിയില്‍ നിന്നും മടങ്ങും വഴിയാണ് സുഹൃത്തുക്കള്‍ മദ്യവുമായി എത്തിയത്.

സംഭവത്തില്‍ പങ്കുള്ള പ്രതികള്‍ക്ക് അകമ്പടി ആയി പോയ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.



Related News

Comments

No comments yet. Be the first to comment!

Leave a Comment