Tuesday, July 28, 2026
Kerala News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി


കണ്ണൂര്‍:  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നടത്തിയ പരിശോധനക്കിടെയാണ് ഫോണ്‍ കണ്ടെത്തിയത്. 10-ാം നമ്പര്‍ സെല്ലിന്റെ മുന്‍വശത്ത് കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ജയിലില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കണ്ടുപിടിത്തങ്ങള്‍ തുടര്‍ച്ചയായ സംഭവങ്ങളായി മാറിയിരിക്കുകയാണ്. ഇതിന് മുമ്പും കണ്ണൂര്‍ ജയിലില്‍ നിന്നായി നിരവധി മൊബൈല്‍ ഫോണുകള്‍ പിടികൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം ഏറെ വിവാദമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പലതും പുറത്തുവന്നിട്ടും സംഭവത്തിന്റെ ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി ജയില്‍ ചാടി രക്ഷപ്പെട്ടതെന്നതും, ജയില്‍ ചാടുന്നതിന് മുമ്പുള്ള പത്തുമാസത്തെ ഒരുക്കം പിന്നീട് മാത്രമാണ് അറിഞ്ഞതെന്നുമുല്ല ജയില്‍ അധികൃതരുടെ വാദവും ഇപ്പോഴും സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നവയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment