പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ സെന്റ് ഡൊമിനിക് സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ പൊലിസ് കേസെടുത്തു.അധ്യാപകര്‍ക്കെതിരെ ബാലപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി.സിസ്റ്റര്‍ ജെയ്‌സി,സ്റ്റെല്ലാ ബാബു , അര്‍ച്ചന എന്നീ അധ്യാപകര്‍ക്കെതിരായാണ് കേസ്.
തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദ (14)യെയാണ് തൂങ്ങി മരിച്ചത്. ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment