Tuesday, July 28, 2026
Kerala News

വേടന്‍ ഒളിവില്‍? വീട്ടില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു

 വേടന്‍ ഒളിവില്‍?  വീട്ടില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു


തൃശൂര്‍: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടനെ തിരഞ്ഞ് പൊലീസ് തെരച്ചില്‍ തുടരുന്നു. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടന്‍ അവിടെ ഉണ്ടായിരുന്നില്ല.  വേടന്‍ ഒളിവിലാണെന്നാണ് പൊലീസിന്റെ സംശയം. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വേടന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, പരാതിയുമായി മുന്നോട്ട് വന്ന യുവതിയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്താം എന്നതാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. യുവതിയുമായി വേടന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം, മുന്‍കൂര്‍ ജാമ്യം തേടിയ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും, ഇപ്പോള്‍ തെറ്റായ ആരോപണമാണ് ഉയര്‍ത്തുന്നതെന്നും ജാമ്യ ഹര്‍ജിയില്‍ വേടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 18നാണ് ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുക.

തനിക്കെതിരെ പരാതി നല്‍കുമെന്ന് യുവതി നേരത്തേ തന്നെ ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും, ഈ സന്ദേശം  തന്റെ മാനേജറോടും പങ്കുവച്ചിരുന്നുവെന്നും വേടന്റെ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.









Related News

Comments

No comments yet. Be the first to comment!

Leave a Comment