പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആശിര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ കേസില്‍ ചേര്‍ക്കാതിരുന്നതിനെതിരെ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
പോലീസ് നടപടിയിലുണ്ടായ കാലതാമസം സംശയാസ്പദമാണെന്ന നിലപാടിലാണ് കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ആത്മഹത്യക്ക് കാരണക്കാരായ ചൂണ്ടിക്കാണുന്ന അധ്യാപകരെ എന്തുകൊണ്ട് ഇതുവരെ പ്രതികളാക്കി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം കമ്മീഷന്‍ ഉന്നയിച്ചിരിക്കുന്നു.
മരണാനന്തര അന്വേഷണത്തില്‍ പോക്‌സോ നിയമപ്രകാരം ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതായിരുന്നുവെന്നും, പോലീസ് നിയമോപദേശം തേടുകയാണെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment