സന: യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി. വധശിക്ഷ നീട്ടുവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നത് യാതൊരു വിധത്തിലും അത്ഭുതകരമായ സംഭവമല്ല. സമാനമായ കേസുകളില്‍ സാധാരണയായി നിയമപ്രക്രിയയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത്. അറ്റോര്‍ണി ജനറല്‍ക്ക് വിധി നേരത്തേക്ക് അല്ലെങ്കില്‍ പിന്നീട് നടപ്പാക്കാനുള്ള അധികാരം ഉണ്ട്, അബ്ദുള്‍ ഫത്താഹ് വ്യക്തമാക്കി. വധശിക്ഷയ്ക്ക് പുതിയ തീയതി ഉടന്‍ നിശ്ചയിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 28-ന് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ധാരണ ഉണ്ടായതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിനു മുമ്പ്, ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് താത്കാലികമായി നീട്ടിവെക്കുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment