Tuesday, July 28, 2026
International News

പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം

പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം

പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഫോട്ടോകള്‍ നേരിട്ട് വാട്സ്ആപ്പിലേക്ക് ഡിപിയായി ഇംപോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.

പുതിയ ഫീച്ചര്‍ വരുന്നതോടെ, ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി വാട്സ്ആപ്പിനെ ബന്ധിപ്പിച്ച്, ആ പ്ലാറ്റ്ഫോമുകളിലെ നിലവിലുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍ നേരിട്ട് വാട്സ്ആപ്പ് ഡിപിയായി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇത് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും അപ്ലോഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സഹായിക്കും.

വാബീറ്റഇന്‍ഫോയുടെ (WABetaInfo) റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ല്‍ ഈ ഫീച്ചര്‍ ചില ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി. വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതെസമയം ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ആദ്യം മെറ്റ അക്കൗണ്ട്‌സ് സെന്ററിലെ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഫേസ്ബുക്കുമായും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായും ലിങ്ക് ചെയ്യണം. ഈ വര്‍ഷം ആദ്യം മെറ്റ അക്കൗണ്ട്‌സ് സെന്ററിലേക്ക് വാട്സ്ആപ്പും ചേര്‍ക്കാനുള്ള മെറ്റ ഓപ്ഷന്‍ നല്‍കിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment