Tuesday, July 28, 2026
Kerala News

അധ്യാപകര്‍ക്ക് പാമ്പ് പിടിത്ത പരിശീലനം നല്‍കാന്‍ വനംവകുപ്പ്

 അധ്യാപകര്‍ക്ക് പാമ്പ് പിടിത്ത പരിശീലനം   നല്‍കാന്‍ വനംവകുപ്പ്


പാലക്കാട്: സംസ്ഥാനത്തെ അധ്യാപകര്‍ക്കായി പാമ്പ് പിടിത്തത്തിനുള്ള പ്രത്യേക പരിശീലന പരിപാടി വനം വകുപ്പ് സംഘടിപ്പിക്കുന്നു. പാമ്പ് കടി സംബന്ധിച്ച അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഏകദിന പരിശീലനം.

ശാസ്ത്രീയ രീതിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പാമ്പുകളെ സുരക്ഷിതമായി പിടികൂടുന്നത് എങ്ങനെ എന്നതു സംബന്ധിച്ചും അടിസ്ഥാന ജാഗ്രതാ നടപടികളെയും ഉള്‍പ്പെടുത്തി പരിശീലനം നടത്തും.

ഓഗസ്റ്റ് 11-ന് പാലക്കാട്ടാണ് പരിശീലന പരിപാടി നിശ്ചയിച്ചിട്ടുള്ളത്. പാലക്കാട് മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഔദ്യോഗിക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.







Related News

Comments

No comments yet. Be the first to comment!

Leave a Comment