തിരുവനന്തപുരം: മധ്യവേനലവധിയിലെ മാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്കുള്ള സാധ്യതയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. ഏപ്രിലും മെയ് മാസവുമാണ് കേരളത്തില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്. അതേസമയം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മഴക്കാലം ശക്തമാകുന്നത്. അതിനാല്‍ അവധിക്കാലം മാറ്റുന്നത് ചര്‍ച്ച ചെയ്യാവുന്ന വിഷയമാണെന്ന് മന്ത്രി പറഞ്ഞു.
മാറ്റം വേണമെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈസ്‌കൂളുകളില്‍ നിലവില്‍ പ്രാബല്യത്തിലുള്ള 9.45 മുതല്‍ 4.15 വരെയുള്ള ക്ലാസ് സമയം തുടരുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമയമാറ്റം സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും, അതിനാല്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുന്നത് പ്രയാസമാണെന്നും മന്ത്രി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment